ക്രൈം ത്രില്ലറുമായി അനുഷ്ക ; ‘ബാഗമതി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ബാഹുബലിയുടെ വിജയത്തിന് ശേഷം അനുഷ്ക അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ബാഗമതി.

ദേവസേനയ്ക്ക് ശേഷം അനുഷ്കയുടെ അതിശക്തമായ മറ്റൊരു കഥാപാത്രമാണ് ഇത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

മുറിവേറ്റ ശരീരവുമായി കൈയ്യിൽ ചോര നിറഞ്ഞ ചുറ്റികയുമായി നിൽക്കുന്ന അനുഷ്കയുടെ ചിത്രമാണ് പോസ്റ്ററിൽ കാണുന്നത്.

23172389_1662955410424054_4335199823790847975_n

തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി അശോഖ് ആണ്.

ഉണ്ണി മുകുന്ദൻ, ജയറാം, ആശാ ശരത് എന്നീ മലയാളി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

ക്രൈം ത്രില്ലറായ സിനിമയിൽ ഐഎഎസ് ഉദ്യോഗസ്ഥയായാണ് അനുഷ്ക എത്തുന്നത്

Top