നയന്‍സിനെ കടത്തിവെട്ടി അനുഷ്‌ക ലേഡി സൂപ്പര്‍ സ്റ്റാറായി, പ്രതിഫലം 5 കോടി !

തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം പറ്റി ലേഡി സൂപ്പര്‍ സ്റ്റാറായി വിലസിയ നയന്‍താരയ്ക്ക് കാലിടറി !

തെലുങ്കില്‍ നിന്നും വെള്ളിതിരയിലെത്തി നയന്‍സിന്റെ ‘സിംഹാസനം’ കൈവശപ്പെടുത്തിയത് മറ്റാരുമല്ല യുവാക്കളുടെ ഹരമായ അനുഷ്‌ക്ക ഷെട്ടി.

നായന്‍താര ഇപ്പോള്‍ ഒരു സിനിമയിലെ അഭിനയത്തിന് തെന്നിന്ത്യയില്‍ വാങ്ങുന്നത് നാല് കോടിയാണ് എന്നാണ് പറയപ്പെടുന്നത്.

പരസ്യ രംഗത്തും വില കൂടിയ താരമാണ് നയന്‍സ്.

അനുഷ്‌ക ഇപ്പോള്‍ പ്രതിഫലം അഞ്ചു കോടി ആയി ഉയര്‍ത്തി കഴിഞ്ഞതായാണ് കോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നും പുറത്തു വരുന്ന വിവരം.

തന്റെ വിലയിടിയുന്നത് ചെറുക്കാന്‍ പ്രതിഫലം നാല് തന്നാലും 6 വാങ്ങിയതായി പറയാന്‍ നയന്‍സ് നിര്‍മ്മാതാക്കളോട് പറയുന്നുണ്ടെന്നാണ് പ്രമുഖ സിനിമാ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top