ചിത്രം കണ്ടതിന് ശേഷം അദ്ദേഹം വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു ; അനുഷ്‌ക ഷെട്ടി

Anushka Shetty

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അതിശക്തമായ കഥാപാത്രവുമായി അനുഷ്‌ക ഷെട്ടി എത്തിയ ചിത്രമാണ് ബാഗമതി. വൻ വിജയം കൈവരിച്ച് ചിത്രം മുന്നേറുന്നതിനിടയിൽ ബാഗമതി കണ്ടതിന് ശേഷം സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ അഭിനന്ദനങ്ങൾ ലഭിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് അനുഷ്‍ക.

ചിത്രം കണ്ടതിന് ശേഷം അദ്ദേഹം എന്നെ വിളിച്ചു അഭിനന്ദനം അറിയിച്ചു. ഒരിക്കലും അദ്ദേഹത്തിൽ നിന്നും ഞാൻ ഒരു ഫോൺ കോൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും,വളരെ സന്തോഷമായെന്നും അനുഷ്ക പറഞ്ഞു.

മാത്രമല്ല അദ്ദേഹത്തെ പോലെയുള്ള ഒരു വലിയ താരം എന്റെ ചിത്രം കണ്ട് അതിനെ വിശകലനം നടത്തി അഭിപ്രായമറിയിക്കുന്നത് ഒരു വലിയ കാര്യമാണെന്നും,അതിൽ അഭിമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം തെലുങ്ക് സ്റ്റാർ രാം ചരണും അനുഷ്‍കയെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചത്. കഴിഞ്ഞ രാത്രി ബാഗമതി കണ്ടുവെന്നും, അനുഷ്‍കയുടെ പ്രകടനം മികച്ചതാണെന്നും രാം ചരൺ പറഞ്ഞു

മലയാളികളുടെ പ്രിയ താരങ്ങളായ ജയറാം, ഉണ്ണി മുകുന്ദൻ, ആശാ ശരത് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ജയറാം ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ബാഗമതിയിലെ അനുഷ്കയുടെ കഥാപാത്രം ദേവസേനയിൽ നിന്നും തികച്ചും വിത്യസ്തമാണ്. തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങിയ ചിത്രം നിർമ്മിച്ചത് പ്രമോദ്, വംശി കൃഷ്ണ റെഡ്ഡി എന്നിവർ ചേർന്നാണ്.

Top