അനുഷ്‍ക ഷെട്ടി ചിത്രം ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ ടീസര്‍ എത്തി

നുഷ്‍ക ഷെട്ടി നായികയാകുന്ന ചിത്രം ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഷെഫ് ആയിട്ടാണ് ചിത്രത്തില്‍ അനുഷ്‍ക ഷെട്ടി വേഷമിടുന്നത് എന്ന് നേരത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മഹേഷ് ബാബു പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

അനുഷ്‍ക ഷെട്ടിയുടേതായി കഴിഞ്ഞ വര്‍ഷം അവസാനം പ്രഖ്യാപിച്ചതാണ് ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ എന്ന ചിത്രം. കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും ഇത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നവീൻ പൊലിഷെട്ടിയാണ് നായകൻ. അനുഷ്‍ക ഷെട്ടി ചിത്രം ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ യുവി ക്രിയേഷൻസാണ് നിര്‍മിക്കുന്നത്.

Top