ജയസൂര്യ ചിത്രം കത്തനാരില്‍ അനുഷ്‌ക ഷെട്ടി ജോയിന്‍ ചെയ്തു

യസൂര്യ ചിത്രം കത്തനാരില്‍ അനുഷ്‌ക ഷെട്ടി ജോയിന്‍ ചെയ്തു. റോജിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. ബൈജു ഗോപാലന്‍, വിസി പ്രവീണ്‍ എന്നിവരാണ് കൊ-പ്രൊഡ്യൂസേര്‍സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തി.

അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണിത്. ‘അരുന്ധതി’, ‘ബാഹുബലി’, ‘രുദ്രമദേവി’, ‘ഭാഗമതി’, എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച അനുഷ്‌ക ഷെട്ടിയുടെ തികച്ചും വ്യത്യസ്തമായ പ്രകടനമാണ് പ്രേക്ഷകര്‍ക്കായ് കത്തനാരിലൂടെ ഞങ്ങള്‍ കാഴ്ചവെക്കുന്നത്. താരത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും ഒരുപാട് സിനിമകള്‍ വരാനുണ്ട്. പ്രേക്ഷകര്‍ക്ക് കൂടുതല്‍ ദൃശ്യവിരുന്നൊരുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഗ്ലിംപ്‌സ് ജയസൂര്യയുടെ പിറന്നാള്‍ ദിനത്തിലാണ് പുറത്തുവിട്ടത്. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഗ്ലീംപ്‌സ് വീഡിയോക്ക് ലഭിച്ചത്. 45000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മോഡുലാര്‍ ഷൂട്ടിംഗ് ഫ്‌ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. മുപ്പത്തില്‍ അധികം ഭാഷകളിലായ് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്‌മാണ്ഡ ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ല്‍ റിലീസ് ചെയ്യും. രചന : ആര്‍ രാമാനന്ദ്, ഛായാഗ്രഹണം: നീല്‍ ഡി കുഞ്ഞ, ആക്ഷന്‍: ജംഗ്ജിന്‍ പാര്‍ക്ക്, കലൈ കിങ്‌സണ്‍, സംഗീതം: രാഹുല്‍ സുബ്രഹ്‌മണ്യന്‍ ഉണ്ണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിദ്ധു പനക്കല്‍.

Top