സിമ്പുവിന്റെ വിന്നൈത്താണ്ടി വരുവായ രണ്ടാം ഭാഗത്തില്‍ അനുഷ്‌ക ഷെട്ടിയോ?

Anushka shetty

ഗൗതം മേനോന്‍ ചിത്രം വിന്നൈത്താണ്ടി വരുവായയുടെ രണ്ടാം ഭാഗത്തില്‍ അുഷ്‌ക ഷെട്ടിയ നായികയായെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 2010ല്‍ പുറത്തിറങ്ങിയ ചിത്രം ഒരു റൊമാന്റിക് ഡ്രാമയായിരുന്നു. അനുഷ്‌ക പ്രൊജക്ടുമായി ചേരുകയാണെങ്കില്‍ യെന്നൈ അറിന്താളിനു ശേഷം ഗൗതം മേനോനുമൊത്തുള്ള രണ്ടാമത്തെ ചിത്രമാകും ഇത്.

മാധവനെ ആയിരുന്നു രണ്ടാം ഭാഗത്തില്‍ ഗൗതം മേനോന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് സിമ്പുവിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. വിജയ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ആരംഭിക്കും. ധനുഷ് നായകനായ എന്നൈ നോക്കി പായും തോട്ടായുടെ ചിത്രീകരണത്തിലാണ് ഗൗതം മേനോന്‍ ഇപ്പോള്‍.

സംവിധായകന്‍ മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനമാണ് സിമ്പുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അരവിന്ദ് സ്വാമി, വിജയ് സേതുപതി, അരുണ്‍ വിജയ്, ജ്യോതിക എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് വിവരം.

Top