എന്തുകൊണ്ട് കഥാപാത്രങ്ങള്‍ക്ക് സ്വന്തം ശബ്ദം നല്‍കില്ല ; വ്യക്തമാക്കി അനുഷ്‌ക ഷെട്ടി

Anushka shetty

ചെയ്ത കഥാപാത്രങ്ങള്‍ കൊണ്ട് തന്നെ ആരാധകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരിയായ അനുഷ്‌ക. ബാഹുബലിയിലെ മികച്ച പ്രകടനം താരത്തിന് നേടികൊടുത്തത് നിരവധി അംഗീകാരങ്ങളാണ്. എന്നാല്‍ കഥാപാത്രങ്ങള്‍ക്ക് എന്തുകൊണ്ടാണ് തന്റെ സ്വരം നല്‍കാത്തതെന്ന് വ്യക്തമാക്കുകയാണ് താരം. ഭാഗമതിയിലും, ബാഹുബലിയിലുമെല്ലാം അനുഷ്‌കയ്ക്ക് ശബ്ദം നല്‍കിയത് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ ആയിരുന്നു.

തന്റെ സ്വരം കുട്ടികളുടെ പോലെ മധുരമുള്ളതാണെന്നും, അത് ഇത് വരെ ചെയ്ത കഥാപാത്രങ്ങള്‍ക്ക് യോജിച്ചതല്ലെന്നും, ആ കഥാപാത്രത്തിന് കുറച്ച് കൂടി ഉറച്ച ശബ്ദമാണ് വേണ്ടതെന്നും താരം വ്യക്തമാക്കി. അഭിനയ മികവ് മാത്രം പോര കഥാപാത്രം നല്ല പോലെ ആളുകള്‍ സ്വീകരിക്കാന്‍ ശബ്ദത്തിനും പ്രാധാന്യം ഉണ്ട്. അത് കൃത്യമായി ചെയ്തില്ലെങ്കില്‍ കഥാപാത്രങ്ങളെ കൊല ചെയ്ത പോലെയായിരിക്കും, അതിന് ഒരിക്കലും താന്‍ തയ്യാറാകില്ല, അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.

Top