കോവിഡ്19; ഒടിടി റിലീസിനൊരുങ്ങി അനുഷ്‌കയുടെ ഹൊറര്‍ ത്രില്ലര്‍ നിശബ്ദവും

കോവിഡ് ഭീതിയില്‍ തീയേറ്ററുകള്‍ ദീര്‍ഘകാലത്തേയ്ക്ക് അടച്ചിട്ടിരിക്കുന്നതിനാല്‍ രാജ്യത്തെ നിര്‍മാതാക്കളില്‍ പലരും ഓണ്‍ലൈന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ആയുഷ്മാന്‍ ഖുരാന, വിദ്യ ബാലന്‍, മലയാളത്തില്‍ നിന്നും ജയസൂര്യ, തമിഴില്‍ നിന്നും കീര്ത്തി സുരേഷ്, ജ്യോതിക എന്നിവരുടെ സിനിമകളാണ് ഓണ്‍ലൈന്‍ റിലീസിനായി തയ്യാറെടുക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ അനുഷ്‌ക ഷെട്ടിയും മാധവനും കേന്ദ്രകഥാപാത്രങ്ങളാകുന്ന നിശബ്ദം എന്ന ചിത്രവും ഒ ടി ടി റിലീസിനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസാകുക എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അനുഷ്‌ക ഷെട്ടി, മാധവന്‍ എന്നിവരെക്കൂടാതെ അഞ്ജലിയും ചിത്രത്തില്‍ വേഷമിടുന്നു. ഹേമന്ത് മധുകര്‍ ആണ് ഈ ഹൊറര്‍ ത്രില്ലറിന്റെ സംവിധായകന്‍. ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ.്

ചിത്രത്തില്‍ മൂകയായ ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് അനുഷ്‌കയ്ക്ക്. തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഇംഗ്ലീഷ് പതിപ്പിന് സൈലന്‍സ് എന്നാണ് പേര്. മൈക്കിള്‍ മാഡ്‌സന്‍, സുബ്ബരാജു, ശാലിനി പാണ്ഡെ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഷനീല്‍ ഡിയോ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പീപ്പിള് മീഡിയ ഫാക്ടറി നിര്‍മ്മിക്കുന്ന ചിത്രം നേരത്തെ ഏപ്രില്‍ 2ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ലോക്ഡൗണ്‍ മൂലം മാറ്റിവെക്കുകയായിരുന്നു.

Top