അനുഷ്ക ശർമ്മയുടെ വിവാഹ ട്വീറ്റ് ‘ഗോൾഡൻ ട്വീറ്റ് ഓഫ് ദ ഇയറായി’ തിരഞ്ഞെടുക്കപ്പെട്ടു

റെക്കാലത്തെ പ്രണയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ഇറ്റലിയിൽവെച്ചു കഴിഞ്ഞ ദിവസം വിവാഹിതരായിയിരുന്നു.

ഈ വിവാഹ വാർത്ത അറിയിച്ച അനുഷ്‌ക ശര്‍മ്മയുടെ ട്വീറ്റ് ‘ഗോൾഡൻ ട്വീറ്റ് ഓഫ് ദ ഇയറായി’ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

മൈക്രോബ്ലോഗിംഗ് സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ചു വിവാഹ ചിത്രം ഉൾപ്പെടുത്തിയുള്ള അനുഷ്‌കയുടെ ട്വീറ്റാണ് ഈ വർഷത്തിലെ ഏറ്റവും കൂടുതൽ റീട്വീറ്റുചെയ്ത പോസ്റ്റ്.

അനുഷ്കയുടെ ഈ പോസ്റ്റ് റീട്വീറ്റുചെയ്ത് കൊഹ്‌ലിയും വിവാഹ വാർത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, എ ആർ റഹ്മാൻ, അക്ഷയ് കുമാർ, വരുൺ ധവാൻ എന്നിവരും ട്വീറ്ററിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പുരുഷ താരങ്ങളുടെ പട്ടികയിൽ ഉണ്ട്.

ട്വീറ്ററിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സ്ത്രീ നടന്മാരിൽ ദീപിക പദുകോൺ ആണ് ആദ്യ സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത്. അലിയ ഭട്ട്, പ്രിയങ്ക ചോപ്ര, ശ്രദ്ധ കപൂർ, ഭൂമി പെട്നേക്കർ എന്നിവരും പട്ടികയിലുണ്ട്.

ഷാരൂഖിന്റെ ചിത്രം റഈസ് ബോക്സ് ഓഫീസ് വിജയം നേടാനായില്ലെങ്കിലും ട്വീറ്ററിൽ ഈ ബോളിവുഡ് സിനിമയെകുറിച്ചാണ്‌ കൂടുതൽ സംസാരിച്ചത്.

സൽമാൻറെ ഏറ്റവും പുതിയ റിലീസ് ടൈഗര്‍ സിന്ദാ ഹേ ,ട്യൂബ്‌ലൈറ്റ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് ഉണ്ട്.

അക്ഷയ് കുമാർ ചിത്രം ടോയ്ലറ്റ്:ഏക് പ്രേംകഥ, രോഹിത് ഷെട്ടിയുടെ ഗോൽമാൽ എഗൈൻ, രൺബീർ കപൂറിന്റെ ജഗ്ഗ ജാസൂസ് എന്നിവ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്.

സഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവതിയാണ് ബോളിവുഡ് സിനിമകളിൽ ഏറ്റവുമധികം ചർച്ച ചെയ്ത ചിത്രത്തിൽ നാലാം സ്ഥാനത്ത്.

Top