പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി അനുഷ്‌ക ശര്‍മയുടെ പുതിയ ചിത്രം പാരിയുടെ പോസ്റ്റര്‍

നുഷ്‌ക ശര്‍മ്മയുടെ പുതിയ ചിത്രമായ പാരിയുടെ പോസ്റ്റര്‍ എല്ലാവരേയും ആകര്‍ഷിച്ചിരിക്കുകയാണ്.

അനുഷ്‌ക രണ്ടു പരവതാനികളുടെ നടുവില്‍ കിടക്കുന്ന നിലയിലാണ് പോസ്റ്റര്‍. കഴുത്തില്‍ ഇയര്‍ഫോണുകളും തറയില്‍ രക്തകറയും ഉള്ളതായി പോസ്റ്ററില്‍ കാണാം.

2018 ഫെബ്രുവരി 9നാണ് പാരിയുടെ റിലീസിംഗ് തിരുമാനിച്ചിരുക്കുന്നത്. എന്‍എച്ച് 10, ഫില്ലൗരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുഷ്‌കയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ കീഴിലുള്ള മൂന്നാമത്തെ ചിത്രമാണിത്.

പാരി ഒരു വലിയ തിരക്കഥയാണ് , സംവിധയകന്റെ കഴിവില്‍ ഞാന്‍ വിശ്വസിക്കുന്നു എന്നും അനുഷ്‌ക പറഞ്ഞു.

Top