കൊഹ്ലിയുടെ കളികണ്ട് മതിമറന്ന് അനുഷ്‌ക, ക്യാമറ കണ്ടപ്പോള്‍ മുഖംപൊത്തി; ചിത്രങ്ങള്‍ വൈറല്‍

കൊഹ്ലി അനുഷ്‌ക വിവാഹത്തിനു ശേഷം ഇവരിരുവരും എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുകയാണ് മാധ്യമങ്ങളുടെ ജോലി. ഇരു വരും ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ ഭാഗമായി സിഡ്‌നിയിലാണ്. കൊഹ്ലി കളിക്കളത്തില്‍ തിങ്ങുമ്പോള്‍ ക്യാമറാക്കണ്ണുകള്‍ മുഴുവന്‍ ചെന്ന് പതിക്കുന്നത് അനുഷ്‌കയിലാണ്.

കളി കാണാന്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ഗാലറിയിലിരിക്കുന്ന അനുഷ്‌കയുടെ ചില സന്തോഷ പ്രകടനങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കൊഹ്ലിയുടെ തകര്‍പ്പന്‍ കളികണ്ട് മതിമറന്നു ചിരിക്കുന്ന അനുഷ്‌ക പെട്ടെന്ന് ക്യാമറക്കണ്ണ് കണ്ട് നാണിച്ച് മുഖം പൊത്തുകയും ചിരിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നത്. നിമിഷ നേരം കൊണ്ട് വൈറലായ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Top