പോലീസ് വേഷത്തില്‍ തകര്‍ത്ത് അനുഷ്‌ക ശര്‍മ്മ

വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകമനസ്സില്‍ സ്ഥാനം നേടിയ താരമാണ് അനുഷ്‌ക ശര്‍മ്മ. ആദ്യമായി ഒരു പൊലീസ് വേഷത്തില്‍ പരസ്യചിത്രത്തില്‍ എത്തിയിരിക്കുകയാണ് അനുഷ്‌ക ശര്‍മ്മ.

സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളായി രംഗത്ത് എത്തിയിരിക്കുന്നത്. അനുഷ്‌ക ശര്‍മ്മയുടെ കൂടെ സൂയ് ധാഗയില്‍ അഭിനയിച്ച വരുണ്‍ ധവാനും പ്രശംസയുമായി രംഗത്തി. ഒരു പരസ്യ ചിത്രത്തില്‍ ഒരു നായികയുടെ മികച്ച പെര്‍ഫോര്‍മന്‍സ് എന്നാണ് വരുണ്‍ ധവാന്‍ എഴുതിയിരിക്കുന്നത്. ഇനിയിപ്പോള്‍ സിനിമയിലും അനുഷ്‌ക ശര്‍മ്മ പൊലീസ് വേഷത്തിലെത്തുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Top