അനുഷ്‌ക ശര്‍മ്മ ചിത്രം എന്‍എച്ച് 10 തമിഴിലേയ്ക്ക് ; നായിക തൃഷ

നുഷ്‌ക ശര്‍മ്മ നായികയായി പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായിരുന്നു എന്‍എച്ച് 10. മികച്ച പ്രതികരണം ലഭിച്ച ചിത്രം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യുകയാണ്. എന്‍എച്ച് 10 തമിഴിലേക്ക് എത്തുമ്പോള്‍ നായികയാകുന്നത് തൃഷയാണ്.

എന്‍എച്ച്10 തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുമ്പോള്‍ ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദര്‍ ബാലുവാണ്. ഗര്‍ജനൈ എന്ന പേരിലായിരിക്കും തമിഴില്‍ ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തില്‍ മധു എന്ന കഥാപാത്രമായാണ് തൃഷ എത്തുക .വംശി കൃഷ്ണയാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് അമ്രേഷ് ഗണേഷാണ്.

Top