‘ഞങ്ങളുടെ ഹൃദയങ്ങള്‍ നിറഞ്ഞിരിക്കുന്നു’; മകളുടെ പേര് പങ്കുവച്ച് അനുഷ്‍ക ശര്‍മ്മ

ന്ത്യന്‍ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയുടെയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയുടെയും മകളുടെ ചിത്രവും പേരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ‘വാമിക’ എന്നാണ് കുട്ടിയുടെ പേര്. ജനുവരി 11നായിരുന്നു അനുഷ്ക വമികയ്ക്ക് ജന്മം നല്‍കിയത്.

“സ്നേഹവും കടപ്പാടും ഒരു ജീവിതരീതിയാക്കിയാണ് ഞങ്ങള്‍ ഇതുവരെ മുന്നോട്ടുപോയിട്ടുള്ളത്. പക്ഷേ വമിക അതിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. കണ്ണുനീര്‍, ചിരി, സങ്കടം, അനുഗ്രഹം.. ചെറിയ സമയദൈര്‍ഘ്യത്തില്‍ തന്നെ ഒരുപാട് വികാരങ്ങള്‍ ചിലപ്പോള്‍ മനസിലൂടെ കടന്നുപോകും. ഉറക്കം മാത്രം ബുദ്ധിമുട്ടാണ്. പക്ഷേ ഞങ്ങളുടെ ഹൃദയങ്ങള്‍ നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നല്‍കുന്ന ഊര്‍ജ്ജത്തിനും നന്ദി”, അനുഷ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Top