ഗര്‍ഭകാല ചിത്രം പങ്കുവച്ച് അനുഷ്‌കശര്‍മ്മ; ആശംസകള്‍ അറിയിച്ച് ആരാധകര്‍

മുംബൈ: ജീവിതത്തിലെ ഓരോ നിമിഷങ്ങളും പങ്കുവച്ചുകൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന ദമ്പതികളാണ് ബോളിവുഡ് താരം അനുഷ്‌കശര്‍മ്മയും വിരാട് കോഹ്ലിയും. ഇന്നിപ്പോള്‍ തന്റെ ഗര്‍ഭകാല ചിത്രം പങ്കുവച്ചുകൊണ്ട് ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് അനുഷ്‌കശര്‍മ്മ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം മനോഹരമായ തന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
‘ഒരു ജീവന്റെ സൃഷ്ടി ഉള്ളിലുള്ള അനുഭവത്തേക്കാള്‍ മറ്റെന്താണ് യഥാര്‍ത്ഥ്യവും വിനീതവുമായിട്ടുള്ളത്. ഇതു പോലും നമ്മുടെ നിയന്ത്രണത്തിലല്ല, പിന്നെ മറ്റെന്ത്? ‘ എന്ന ക്യാപ്ഷനോടു കൂടിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
താരത്തിന്റെ പോസ്റ്റില്‍ ഭര്‍ത്താവ് വിരാട് കോഹ്ലിയും കമന്റ് ചെയ്തിട്ടുള്ളത്. ‘എന്റെ ലോകം മുഴുവന്‍ ഒരു ഫ്രെയിമിനുള്ളില്‍’ എന്നാണ് വിരാട് കമന്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം പത്തു ലക്ഷത്തിലധികം പേരാണ് അനുഷ്‌കയുടെ പോസ്റ്റ് കണ്ടിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. അന്ന് നിരവധി താരങ്ങളും ആരാധകരും ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചിരുന്നു.

Top