‘ഒരു ദിനോസര്‍ നിയന്ത്രണം വിട്ട് നടക്കുന്നത് കണ്ടു’: വീഡിയോ പങ്കുവച്ച് അനുഷ്‌ക

റ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും. ഇപ്പോള്‍ ഡല്‍ഹിയിലുള്ള വീട്ടിലാണ് ഇരുവരും ലോക്ക്ഡൗണ്‍ ചെലവിടുന്നത്. ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ പോലും താരദമ്പതികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ അനുഷ്‌ക പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

വിരാട് ഒരു ദിനോസറിനെ അനുകരിക്കുന്നതാണ് വീഡിയോയില്‍. ‘ഒരു ദിനോസര്‍ നിയന്ത്രണം വിട്ട് നടക്കുന്നത് കണ്ടു’, എന്നാണ് വീഡിയോക്ക് അനുഷ്‌ക അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

സിനിമാ താരങ്ങളടക്കം നിരവധിപേരാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. രണ്‍വീര്‍ സിങ്, സിദ്ധാന്ത് ചതുര്‍വേദി, കരണ്‍വാഹി, സാനിയ മിര്‍സ, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരെല്ലാം വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്.

Top