അനുഷ്‌കയുടെ ഹൊറര്‍ ചിത്രം പാരിയുടെ ആറാമത്തെ സ്‌ക്രീമര്‍ പുറത്തെത്തി

pari-film

നുഷ്‌ക ശര്‍മ്മ പ്രധാന വേഷത്തിലെത്തുന്ന സൂപ്പര്‍നാച്ചുറല് ഹൊറര്‍ ചിത്രം പാരിയുടെ ആറാമത്തെ സ്‌ക്രീമര്‍ പുറത്തിറങ്ങി. പ്രോസിത് റോയ് എന്ന നവസംവിധായകന്റെ ചിത്രമാണ് പാരി. മാര്‍ച്ച് 2ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

അനുഷ്‌കയുടെ തന്നെ നിര്‍മ്മാണക്കമ്പനിയായ ക്ലീന് സ്‌ളേറ്റ് ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് പാരി. കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന് പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍. ഇന്ത്യയില്‍ പൂജാ എന്റര്‍ടെയ്ന്‍മെന്റ്‌സും ഇന്ത്യക്ക് വെളിയില്‍ യൂണിവേര്‍സല്‍ പിക്‌ചേര്‍സുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

സാധരണ ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തിയാണ് പാരി എന്ന ബോളിവുഡ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയിലെ എടുത്ത് പറയേണ്ട ഒന്ന് പശ്ചാത്തല സംഗീതമാണ്. ഭീതി തോന്നുന്ന എല്ലാ ചേരുവകളും ചേര്‍ത്താണ് ദേശീയ അവാര്‍ഡ് ജേതാവായ അനുപം റോയ് സംഗീതം നല്‍കിയിരിക്കുന്നത്

Top