സല്‍മാന്‍ന്റെ പുതിയ ചിത്രമായ സുല്‍ത്താന്‍ പ്രഖ്യാപിച്ച അന്നു മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നായിക ആരെന്നറിയാനുള്ള ആകാംശയായിരുന്നു എല്ലാവര്‍ക്കും. ദീപിക മുതല്‍ പരിനീതിയുടെ പേര് വരെ പറഞ്ഞുകേട്ടിരുന്നു.
സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും നായികയുടെ കാര്യം മാത്രം തീരുമാനിച്ചിരുന്നില്ല. എന്നാല്‍ എല്ലാ ഊഹാപോഹങ്ങളെയും മാറ്റിമറിച്ചു കൊണ്ട് യഷ് രാജ് ഫിലിംസ് അനുഷ്‌കാ ശര്‍മ്മയാണ് നായികയെന്നു അവസാനം പ്രഖ്യാപിച്ചു.
വാര്‍ത്ത സ്ഥിരീകരിച്ച് കൊണ്ട് അനുഷ്‌ക ട്വിറ്ററില്‍ സല്‍മാനോടൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. സല്‍മാനും അനുഷ്‌കയും ഇതുവരെ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ഈ ചിത്രത്തോടെ പിന്നെയും പുതിയ താരജോഡികളെ ബി ഠൗണിനു നല്‍കുകയാണ് യഷ് രാജ് ഫിലിംസ്.
അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സുല്‍ത്താന്‍ ആദിത്യ ചോപ്രയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഒരു റെസ്ലറുടെ വേഷത്തിലാണ് സല്‍മാന്‍ എത്തുന്നത്.


