മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; രൂക്ഷമായി പ്രതികരിച്ച് അനുഷ്‌ക

ജംഷഡ്പുരില്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് അനുഷ്‌ക ശര്‍മ്മ രംഗത്ത്. സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു അനുഷ്‌കയുടെ പ്രതികരണം. ഇനിയൊരാള്‍ക്കും അത്തരമൊരു കുറ്റം ചെയ്യാന്‍ തോന്നാത്തവിധമുള്ള ശിക്ഷ അക്രമികള്‍ക്ക് നല്‍കണമെന്നും അനുഷ്‌ക ആവശ്യപ്പെട്ടു.

ജംഷഡ്പുരില്‍ റെയില്‍വെ സ്റ്റേഷനില്‍ അമ്മയുടെ അരികെ ഉറങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം മനുഷ്യത്വരഹിതവും അധമവുമാണ്. ദേഷ്യം കൊണ്ട് വിറയ്ക്കുന്നു. ഭീതികരമായ സംഭവമാണത്. പൈശാചിക കൃത്യം ചെയ്തവരെ എത്രയും പെട്ടെന്ന് നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ഹീനവും, രാക്ഷസീയവുമായ ഇത്തരമൊരു കുറ്റം ചെയ്യാന്‍ ഇനി ഒരാളും ധൈര്യപ്പെടാത്ത തരത്തിലുള്ള ഗൗരവമായ ശിക്ഷ നല്‍കണമെന്നും അനുഷ്‌ക പറഞ്ഞു.

Top