നീണ്ട ഇടവേളക്ക് ശേഷം ജൂലൻ ഗോസ്വാമിയായി അനുഷ്‍ക ശര്‍മ

ഒരിടവേളക്ക് മികച്ച കഥാപാത്രമായി തിരിച്ചെത്തുകയാണ് അനുഷ്‍ക ശര്‍മ. ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ‘ഛക്ദ എക്സ്‍പ്രസ്’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. അനുഷ്‍ക ശര്‍മ തന്നെയാണ് ചിത്രത്തില്‍ ജൂലൻ ഗോസ്വാമിയായാണ് എത്തുന്നത്. സിനിമയെ കുറിച്ച് അനുഷ്‍ക ശര്‍മ തന്നെയായിരുന്നു സാമൂഹ്യമാധ്യമത്തലൂടെ അറിയിച്ചത്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ വിവരം പങ്കുവെച്ചിരിക്കുകയാണ് അനുഷ്‍ക ശര്‍മ.

ജൂലൻ ഗോസ്വാമിലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വനിതാ ഫാസ്റ്റ് ബൗളറായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഗോസ്വാമി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്. ഏകദിന ക്രിക്കറ്റിലെ ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള ജൂലൻ ഗോസ്വാമിക്ക് ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റെർക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

പ്രോസിത് റോയ് ആണ് ചിത്രത്തിന്റെ സംവിധായാകാൻ. അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രതിക ഷാ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘ഛക്ദ എക്സ്‍പ്രസ്’ എന്ന സിനിമയ്‍ക്ക് വേണ്ടി പരിശീലനം നടത്തുന്നതിന്റെ ഫോട്ടോയൊക്കെ നേരത്തെ അനുഷ്‍ക ശര്‍മ പങ്കുവെച്ചിരുന്നു.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മിതാലി രാജിന്റെ ജീവിതവും സിനിമയായി വെള്ളിത്തിരയിലേക്ക് എത്തുന്നുണ്ട്. ‘സബാഷ് മിതു’ എന്ന ചിത്രത്തില്‍ തപ്‍സിയാണ് നായിക.

Top