അനുഷ്‌കാ -മാധവന്‍ ചിത്രം നിശബ്ദം ഒക്ടോബര്‍ രണ്ടിന് ആമസോണ്‍ റിലീസിന് ഒരുങ്ങുന്നു

തെന്നിന്ത്യന്‍ സുപ്രധാന താരങ്ങളായ മാധവനും അനുഷ്‌ക ഷെട്ടിയും പ്രധാനവേഷത്തിലെത്തുന്ന ‘നിശബ്ദം’ എന്ന ചിത്രം ആമസോണ്‍ പ്രൈം വഴി ഒക്ടോബര്‍ രണ്ടിന് റിലീസാകും. ഹേമന്ത് മധുകര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മാധവനെയും അനുഷ്‌കയേയും കൂടാതെ അഞ്ജലിയും ശാലിനി പാണ്ഡെയും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കാഴ്ച വൈകല്യമുള്ള ആന്റണി എന്ന സെലിബ്രിറ്റി ഗായകന്‍ ആയിട്ടാണ് മാധവന്‍ ചിത്രത്തിലെത്തുന്നത്. സാക്ഷിയെന്ന ഊമയായ കഥാപാത്രമായി അനുഷ്‌കയും എത്തുന്നു. ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Top