മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ നായികയായി അനുഷ്‌ക ഷെട്ടിയോ?

anushka

ബാഹുബലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അനുഷ്‌ക ഷെട്ടി ഇനി മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ നായിക. കൊരതല ശിവയുടെ പേരിടാത്ത ചിത്രത്തിലാണ് അനുഷ്‌കയും ചിരഞ്ജീവിയും ഒന്നിക്കുക. ചിരഞ്ജീവിയുടെ 152-ാമത്തെ ചിത്രമാകും ഇത്. ചിത്രം അടുത്ത വര്‍ഷം ആരംഭിക്കും.

സ്യേ രാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് ചിരഞ്ജീവി ഇപ്പോള്‍. 2006ലെ സ്റ്റാലിന്‍ എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിനു ശേഷം അനുഷ്‌ക ചിരഞ്ജീവിയുടെ നായികയായി എത്തുന്ന ചിത്രമായിരിക്കും ഇത്. കൊരതല ശിവയ്‌ക്കൊപ്പം 2013ല്‍ പുറത്തിറങ്ങിയ മിര്‍ച്ചിയിലും അനുഷ്‌ക അഭിനയിച്ചിട്ടുണ്ട്. പ്രഭാസ് ആയിരുന്നു ചിത്രത്തിലെ നായകന്‍.

Top