കുഞ്ഞതിഥിയെ കാത്ത് അനുഷ്‌ക-വിരാട് ദമ്പതികള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മക്കും കുഞ്ഞ് പിറക്കാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍. വിരാട് കോഹ്ലി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

‘ഞങ്ങള്‍ ഇനി 3 പേരാണെന്നും’, 2021 ജനുവരിയില്‍ ആളിങ്ങെത്തുമെന്നുമുള്ള അടിക്കുറിപ്പോടെ ഇരുവരും നില്‍ക്കുന്ന ചിത്രവും കോഹ്ലി ട്വിറ്ററില്‍ പങ്കുവച്ചു.

അനുഷ്‌ക ഇപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ്. എന്തായാലും ഈ സന്തോഷ വാര്‍ത്ത ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് .ഒരു മണിക്കൂറിനുള്ളില്‍ 35 ലക്ഷം ആളുകളാണ് കോഹ്ലിയുടെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, യുസ്വേന്ദ്ര ചാഹല്‍, വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ തുടങ്ങിയ ഒട്ടനവധി പ്രമുഖരാണ് കോഹ്ലിയുടെ പോസ്റ്റിനു ആശംസകളുമായെത്തിയത്. ഏറെ ആരാധകരുള്ള താരജോഡിയാണ് വിരാട് കോലിയും അനുഷ്‌കയും. 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.

Top