Anurag Thakur statement

തിരുവനന്തപുരം : പാക്കിസ്ഥാനുമായി ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കളിക്കുമെന്നു ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍.

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സി(ഐസിസി)ലിന്റെ സമ്മര്‍ദ്ദം കാരണമാണ് ബിസിസിഐ നിലപാട് മയപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം ഇംഗ്ലണ്ടിലാണ് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്.

ക്രിക്കറ്റിനുമാത്രമായി സ്റ്റേഡിയം ലഭിച്ചാലേ കേരളത്തിനു രാജ്യാന്തര മത്സരം അനുവദിക്കാനാകൂ. വിവിധോദ്ദേശ്യ സ്റ്റേഡിയം കൊണ്ടുകാര്യമില്ല. ഇക്കാര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടപടിയെടുക്കണം.

ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ തിരഞ്ഞെടുക്കുന്നതിനു ചുരുക്കപ്പട്ടിക തയ്യാറാക്കിയപ്പോള്‍ ഏറ്റവും മികവുള്ളത് അനില്‍ കുംബ്ലെയ്ക്കായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കില്ലെന്നാണ് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ നേരത്തെ പറഞ്ഞിരുന്നത്.

തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന പാക്കിസ്ഥാനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്തുകയാണു ലക്ഷ്യമെന്നും അവരുമായി ക്രിക്കറ്റ് കളിക്കുന്ന കാര്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Top