ഐ.സി.സിക്കെതിരെ ആഞ്ഞടിച്ച് ബി.സി.സി.ഐ മുന്‍ അദ്ധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍

മുംബൈ : ബി.സി.സി.ഐ. ഇല്ലെങ്കില്‍ ഐ.സി.സിക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് ബി.സി.സി.ഐ മുന്‍ അദ്ധ്യക്ഷനും കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് വകുപ്പ് സഹമന്ത്രി കൂടിയായ അനുരാഗ് ഠാക്കൂര്‍.

ഐ.സി.സി.യുടെ വരുമാനത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും ബി.സി.സി.ഐ.യാണ് നല്‍കുന്നത്. സൌരവ് ഗാംഗുലി അദ്ധ്യക്ഷനായ പുതിയ ബി.സി.സി.ഐ ഭരണസമിതി ഇതു സംബന്ധിച്ച കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ഐ.സി.സി.യില്‍ ഇന്ത്യയ്ക്ക് മതിയായ സ്വാധീനമില്ലെന്ന് ഇപ്പോള്‍ ബി.സി.സിഐ ട്രഷററും അനുരാഗ് ഠാക്കൂറിന്റെ സഹോദരനുമായ അരുണ്‍ ധൂമല്‍ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു.

Top