ജയിലിലും ജാമ്യത്തിലുമുള്ളവര്‍ക്കാണ് സമാജ്‌വാദി പാര്‍ട്ടി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നതെന്ന് അനുരാഗ് താക്കൂര്‍

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ജയിലിലും ജാമ്യത്തിലുമുള്ളവര്‍ക്കാണ് സമാജ്‌വാദി പാര്‍ട്ടി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നതെന്ന് അനുരാഗ് താക്കൂര്‍ ആരോപിച്ചു.

‘തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടിയെയും ബി.എസ്.പിയേയും കോണ്‍ഗ്രസിനേയും തുടച്ചുനീക്കാനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തു വന്നപ്പോള്‍ അതിലുള്ളവര്‍ മുഴുവന്‍ ജയിലിലും ജാമ്യത്തിലുള്ളവരാണ്’ അനുരാഗ് താക്കൂര്‍ പറഞ്ഞു.

കാവി നിറത്തെ അധിക്ഷേപിച്ച അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് മാപ്പ് പറയണമെന്ന് അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു. ത്യാഗത്തിന്റേയും സഹിഷ്ണുതയുടേയും സമാധാനത്തിന്റേയും ചിഹ്നമായ നിറത്തെയാണ് ഡിംപിള്‍ യാദവ് അധിക്ഷേപിച്ചത് എന്ന് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ഡബിള്‍ എഞ്ചിന്‍ ഗവര്‍മെന്റ് തുരുമ്പെടുത്തിരിക്കുന്നു എന്നും അതിനിപ്പോള്‍ യോഗി ആദിത്യനാഥിന്റെ വസ്ത്രത്തിന്റെ നിറമാണെന്നും ഡിംപിള്‍ യാദവ് പറഞ്ഞിരുന്നു.

Top