പുതിയ കങ്കണയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല; അനുരാഗ് കശ്യപ്

ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ സംവിധായകന്‍ അനുരാഗ് കശ്യപ്. പുതിയ കങ്കണയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്നും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ല. യാഥാര്‍ഥ്യം എന്തെന്നാല്‍ ഇന്ന് അവള്‍ക്ക് സ്വന്തമെന്ന് പറയാന്‍ ആരും ഇല്ലെന്ന് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

മണികര്‍ണിക എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെ കുറിച്ച് കങ്കണ സംസാരിക്കുന്ന അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

കങ്കണ ഒരു കാലത്ത് തന്റെ ഒരു നല്ല സുഹൃത്തായിരുന്നു. എന്റെ സിനിമകളെ അവര്‍ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. പക്ഷെ ഈ പുതിയ കങ്കണയെ എനിക്കറിയില്ല’. അനുരാഗ് പറഞ്ഞു.

വിജയത്തിന്റെ ലഹരി എല്ലാവരേയും തുല്യമായി ബാധിക്കുമെന്നും എന്നാല്‍ എന്നില്‍ നിന്ന് പഠിക്കൂ, എന്നെപ്പോലെയാകൂ എന്നൊന്നും പറയുന്ന കങ്കണയെ തനിക്ക് അറിയില്ലെന്നും 2015 ന് മുമ്പ് താന്‍ കങ്കണയില്‍ നിന്ന് ഇതൊന്നും കേട്ടിട്ടില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു.

Top