തന്നെ പിന്തുടര്‍ന്ന ഫോട്ടോഗ്രാഫറിനോട് രോക്ഷം പൂണ്ട് അനുരാഗ് കശ്യപ്

പാപ്പരാസികള്‍ എപ്പോഴും സിനിമാ താരങ്ങള്‍ക്ക് ചുറ്റുമാണ്. അവരുടെ വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും അനാവശ്യമായി ഇടപെടുന്നത് അവര്‍ക്കൊരു രസമാണ്. ഇടയ്ക്ക് സെലിബ്രേറ്റികളും പാപ്പരാസികളും തമ്മില്‍ തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് പാപ്പരാസികളോട് കയര്‍ത്തതാണ് പുതിയ വാര്‍ത്ത. കശ്യപ് പാപ്പരാസികളോട് കയര്‍ക്കുന്ന വീഡിയോയും ഇതിനകം വൈറലായി കഴിഞ്ഞു.

ഒരു ക്ലിനിക്കിന്റെ മുമ്പില്‍ വെച്ചായിരുന്നു അനുരാഗ് കശ്യപും ഫോട്ടോഗ്രാഫറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ക്ലിനിക്കിന്റെ സമീപം നിന്ന അനുരാഗ് കശ്യപിനെ പിന്‍ന്തുടര്‍ന്ന ഫോട്ടോഗ്രാഫറിനോട് എന്തിനാണ് നിങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. നിങ്ങള്‍ക്ക് മറ്റ് പണിയൊന്നുമില്ലേ എന്നായിരുന്നു അനുരാഗ് കശ്യപ് ചോദിച്ചത്. ഇതിനു മറുപടിയായി സ്വന്തം ജോലി തന്നെയാണ് നോക്കുന്നത് എന്ന്‌ ഫോട്ടോഗ്രാഫര്‍ പറഞ്ഞു.

തന്നെ ജോലി പഠിപ്പിക്കാന്‍ അനുരാഗ് കശ്യപ് നോക്കണ്ട എന്ന് പറഞ്ഞാണ് ഫോട്ടോഗ്രാഫര്‍ വീഡിയോ പുറത്തുവിട്ടത്.

Top