അനുരാഗ് കശ്യപ്- തപ്‍സി പന്നു കൂട്ടുകെട്ടിൽ ടൈം ട്രാവൽ ചിത്രം ‘ദോ ബാരാ’; ടീസർ പുറത്ത്

നുരാഗ് കശ്യപും തപ്‍സി പന്നുവും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘ദോ ബാരാ’ എന്ന ചിത്രത്തിലൂടെയാണ് അനുരാഗ് കശ്യപിൻറെ സംവിധാനത്തിൽ തപ്‍സി വീണ്ടും നായികയാകുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസറോടൊപ്പം അനുരാഗ് കശ്യപ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിട്ടുണ്ട്. അനുരാഗ് കശ്യപ് തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒരു ടൈം ട്രാവല്‍ സിനിമയാണ് ചിത്രം.

ടീസറിൽ ടൈം ട്രാവലില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് അനുരാഗ് കശ്യപ് തപ്‍സിയോട് ചോദിക്കുന്നതായി കാണാം. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചാണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്. മൻമര്‍സിയാൻ എന്ന സിനിമയിലാണ് അനുരാഗ് കശ്യപിന്റെ സംവിധാനത്തില്‍ തപ്‍സി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

Top