വടാ ചെന്നൈ ടീസര്‍; ധനുഷ് ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് അനുരാഗ് കശ്യപ്

vada-chennai

രാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം വട ചെന്നൈയുടെ ടീസര്‍ ധനുഷിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ധനുഷ് വ്യത്യസ്തമായ വേഷപകര്‍ച്ചയിലാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ട് കാലഘട്ടത്തെയാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടീസറില്‍ സന്തോഷ് നാരായണന്റെ പഞ്ചാത്തല സംഗീതം ഉടനീളം മികച്ചു നില്‍ക്കുന്നുണ്ട്.

ടീസര്‍ പുറത്തുവിട്ട് ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ധനുഷിനെ പ്രശംസിച്ചിരുന്നു. സംവിധായകന്‍ അനുരാഗ് കശ്യപും ടീസര്‍ കണ്ട് പ്രതികരണമറിയിച്ചിരിക്കുകയാണ് ഇപ്പോള്‍. വടാ ചെന്നൈ കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നാണ് അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചത്. സംവിധായകന്‍ ആനന്ദ് എല്‍ റായിയും ടീസറിനെ പ്രശംസിച്ചിരുന്നു. തന്റെ സഹോദരന്‍ തിരിച്ചെത്തിയെന്നാണ് ആനന്ദ് ട്വിറ്ററില്‍ കുറിച്ചത്. ധനുഷ് ചിത്രം രാഞ്ജനായുടെ സംവിധായകനാണ് ആനന്ദ് എല്‍ റായ്.

പൊല്ലാതവന്‍ ,ആടുകളം എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷമാണ് വെട്രി മാരന്റെ സംവിധാനത്തില്‍ അടുത്ത ധനുഷ് ചിത്രം ഒരുങ്ങുന്നത്. ചിത്രം സെപ്തംബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് കരുതുന്നത്. വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് ലോക ചാമ്പ്യനാവുന്ന കഥയാണിത്. ശക്തമായ രാഷ്ട്രീയ ആംഗിളും ചിത്രം പറയുന്നുണ്ട്. ധനുഷാണ് ചിത്രത്തില്‍ അന്‍പായി വേഷമിടുന്നത്.

വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, അമീര്‍, സമുദ്രക്കനി, കിഷോര്‍, ഡാനിയല്‍ ബാലാജി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം സന്തോഷ് നാരായണന്‍.

Top