ഇന്ത്യയില്‍ പൊളിറ്റിക്കല്‍ സിനിമകള്‍ നിര്‍മിക്കാന്‍ ഒരുപാട് വെല്ലിവിളികളുണ്ടെന്ന് സംവിധായകന് അനുരാഗ് കശ്യപ്. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രങ്ങള്‍ ഒരുക്കുമ്പോള്‍ സെന്‍സര്‍ഷിപ്പ് പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ഒരു സംവിധായകന്റെ അഭിപ്രായങ്ങള്ക്കപ്പുറമുള്ള നിലപാടുകള്‍ സ്വീകരിക്കേണ്ടി വരും. ഒരുപാട് തലങ്ങളിലൂടെ കടന്നു പോകണം. എക്സിക്യൂട്ടീവ് കമ്മിറ്റി, റിവൈസിങ് കമ്മിറ്റി, ട്രിബ്യൂണല്‍, സുപ്രീം കോടതി അങ്ങനെ പോകേണ്ടി വരുമെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ഇന്റര്‍നാഷണല്‍ മീഡിയ ഫോറം പരിപാടിയ്ക്കിടെയാണ് കശ്യപിന്റെ വെളിപ്പെടുത്തല്‍.
അതേസമയം, അനുരാഗ് കശ്യപ് ചിത്രം മന്മര്സിയാന് സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലെത്തുകയാണ്. തപ്സി പാനു, വിക്കി കൗശല്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. പഞ്ചാബിലെ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. അഭിഷേക് ആദ്യമായാണ് തപ്സിയും വിക്കിയുമൊത്ത് പ്രവര്‍ത്തിക്കുന്നത്.
അനുരാഗ് കശ്യപിന്റെയും റായിയുടെയും വ്യത്യസ്ത ചിന്താഗതിയിലുള്ള രണ്ട് ലോകങ്ങളുടെ കൂടിച്ചേരലാണ് മന്മര്സിയാന് എന്ന് തപ്സി മുമ്പ് പറഞ്ഞിരുന്നു. മുല്‍ക് ആണ് തപ്സിയുടെ അടുത്ത ചിത്രം.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേക് ബച്ചന് തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണ് മന്മര്സിയാന്. 2016ല്‍ അക്ഷയ് കുമാറിനും റിതേഷ് ദേശ്മുഖിനൊപ്പവുമുള്ള ഹൗസ്ഫുള് 3 ആയിരുന്നു അഭിഷേകിന്റെ അവസാന ചിത്രം.