മോദി അര്‍ബന്‍ നാസി; രൂക്ഷ വിമര്‍ശനവുമായി അനുരാഗ് കശ്യപ്

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. മോദിയെ അര്‍ബന്‍ നാസിയെന്നു വിളിച്ചാണ് അനുരാഗ് കശ്യപ് വിമര്‍ശനം ഉന്നയിച്ചത്.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസും ചില അര്‍ബന്‍ നക്‌സലുകളുമാണെന്ന മോദിയുടെ പരാമര്‍ശത്തിനു മറുപടിയായാണ് അനുരാഗ് മോദിയെ നഗര നാസിയെന്നു വിളിച്ചത്.

മോദിക്കെതിരേ അനുരാഗ് തുടര്‍ച്ചയായി ട്വീറ്റ് ചെയ്തു. രാജ്യത്തു തടവറകള്‍ ഇല്ലെന്നും ഒരു മുസ്ലിമിനെ പോലും തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും രാംലീല മൈാനത്തു നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞിരുന്നു. ഇതിനു മറുപടിയായി തടവറകള്‍ക്കുള്ള തെളിവുകളും ഇതു സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളും അനുരാഗ് കശ്യപ് വീണ്ടും ട്വീറ്റ് ചെയ്തു.

 

 

Top