ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍; അനുപമ പരമേശ്വരന്‍

മേരിയെ മലയാളികള്‍ ആരും മറക്കില്ല. പ്രേമം എന്ന ആദ്യ സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന മേരി എന്ന അനുപമ പരമേശ്വരന്‍ ഇപ്പോള്‍ ടോളീവുഡില്‍ തിരക്കേറിയ നായികമാരിലൊരാളാണ്.

അനുപമയ്ക്ക് അങ്ങ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വരെ ആരാധകരുണ്ട്. ഇന്ത്യന്‍ താരം ജസ്പ്രീത് ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന മലയാളി താരമാണ് അനുപമ പരമേശ്വരന്‍. ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് അനുപമയുടെ മറുപടി.

ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം അഹമ്മദാബാദുകാരനായ ജസ്പ്രീത് ബുംറ ലൈക്ക് ചെയ്യാറുണ്ട്.

Top