ദത്ത് വിവാദം; ശിശുക്ഷേമ സമിതിയും സി.ഡബ്‌ള്യു.സിയും ഒത്തുകളി സംശയിക്കുന്നതായി അനുപമ

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ഒത്തുകളി സംശയിക്കുന്നതായി അനുപമ. ശിശുക്ഷേമ സമിതിയും സിഡബ്ല്യൂസിയും പരസ്പരം പഴിചാരുകയാണെന്നും ഇവരുവരുടേയും വാദങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്നും അനുപമ ആരോപിച്ചു. കേസ് പരിഗണിക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതി നിര്‍ദ്ദേശ പ്രകാരമുള്ള നടപടികള്‍ക്കായി സിഡബ്ല്യൂസിക്ക് മുമ്പാകെ ഹാജരായതിന് ശേഷമാണ് അനുപമയുടെ പ്രതികരണം.

”ഷിജു ഖാന്റെ മാത്രം തെറ്റെന്ന നിലയിലാണ് സിഡബ്ല്യൂസിയുടെ നിലപാട്. ഇത് പൂര്‍ണമായി അംഗീകരിക്കാനാവില്ല. സിഡബ്ല്യൂസിയുടെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുന്ന സമയത്ത് ഡിഎന്‍എ നടപടികള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം തുടരുമെന്നും” അനുപമ പറഞ്ഞു.

Top