പൊലീസിലും വനിതാകമ്മീഷനിലും വിശ്വാസമില്ല; കുഞ്ഞിന് വേണ്ടി നാളെ മുതല്‍ നിരാഹാരം നടത്തുമെന്ന് അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ ലഭിക്കാന്‍ നാളെ മുതല്‍ നിരാഹാരം സമരം നടത്തുമെന്ന് അമ്മ അനുപമ എസ് ചന്ദ്രന്‍ വ്യക്തമാക്കി. സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കാനാണ് തീരുമാനം. പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷന്‍ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

അമ്മയില്‍ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ സര്‍ക്കാരും പൊലീസും രംഗത്തെത്തിയിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന സി ഡബഌുസി ചെയര്‍പേഴ്‌സന്റെ വാദം മന്ത്രി തള്ളി. പൊലീസ് ശിശുക്ഷേമ സമിതിയില്‍ വിവരങ്ങള്‍ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നല്‍കി. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു.

Top