മലയാളത്തിലേയ്ക്ക് വരാത്തതിന്റെ കാരണം വ്യക്തമാക്കി അനുപമ പരമേശ്വരന്‍

anupama-prameshwaran

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് അനുപമ പരമേശ്വരന്‍. അന്യഭാഷയിലേക്ക് ചേക്കേറിയ താരം മലയാളത്തിലേയ്ക്ക് വരാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ്. തനിക്ക് ഇപ്പോള്‍ മലയാളത്തിലേക്ക് എത്തിനോക്കാന്‍ പോലും സമയം കിട്ടുന്നില്ലെന്നാണ് അനുപമ പറയുന്നത്.

തെലുങ്ക് സിനിമയില്‍ നിന്ന് തനിയ്ക്ക് ഒരു ഇടവേള ലഭിക്കുന്നില്ലെന്നും, മലയാളത്തില്‍ നിന്ന് നല്ല പ്രോജക്ട് വരുമ്പോള്‍ താന്‍ തെലുങ്ക് സിനിമയുടെ തിരക്കിലാകുമെന്നും, അങ്ങനെ അത് നഷ്ടമാവുകയാണെന്നും താരം പറയുന്നു. തെലുങ്ക് സിനിമാലോകം തനിയ്ക്ക് വേണ്ടി പല ത്യാഗങ്ങളും സഹിക്കുന്നുണ്ടെന്നും, ഡേറ്റിനു വേണ്ടി സിനിമയുടെ തീയതികള്‍ വരെ അവര്‍ നീട്ടി വെയ്ക്കുമ്പോള്‍ അത് കണ്ടില്ലെന്ന് വെയ്ക്കാന്‍ പറ്റില്ലെന്നും അനുപമ പറഞ്ഞു.

Top