വധുവായി അണിഞ്ഞൊരുങ്ങി പ്രേമത്തിലെ മേരി; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

പ്രേമത്തിലെ മേരിയെ പ്രേക്ഷകര്‍ അത്രപെട്ടന്ന് ഒന്നും മറക്കില്ല. ആദ്യ സിനിമയിലെ കഥാപാത്രത്തിന് തന്നെ മികച്ച പ്രതികരണമായിരുന്നു അനുപമ പരമേശ്വരന്‍ എന്ന മേരിയ്ക്ക് ലഭിച്ചത്. ശേഷം തമിഴിലും കന്നടയിലും തെലുങ്കിലുമായി നിരവധി സിനിമകളിലാണ് അഭിനയിച്ചത്.

ഇപ്പോഴിതാ കണ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാണ് താരം നായികയാകുന്നത്. ഭരതനാട്യം നര്‍ത്തകിയായിട്ടാണ് അനുപമ പരമേശ്വരന്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വധുവായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവിട്ടിരിക്കുന്നത്. പല്ലവി എന്നാണ് കഥാപാത്രത്തിന്റെ പേര്. അഥര്‍വ മുരളിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top