തെലുങ്കിൽ സായി ധരം തേജയുടെ നായികയാകാന്‍ ഒരുങ്ങി അനുപമ പരമേശ്വരന്‍

ല്‍ഫോന്‍സ് പുത്രന്‍ ചിത്രം പ്രേമത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരന്‍.

താരത്തിന് ഇപ്പോള്‍ തെലുങ്കിലും വന്‍ തിരക്കാണ്. സായി ധരം തേജിന്റെ നായികയായി എത്താനുള്ള ഒരുക്കത്തിലാണിപ്പോള്‍ അനുപമ.

കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മികച്ച കഥാപാത്രമാണ് അനുവിന് ലഭിച്ചിരിക്കുന്നത്.

മുന്‍ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷമാണ് അനുപമയ്ക്കെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എസ് രാമ റാവുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top