നിഖില്‍ സിദ്ധാര്‍ഥയുടെ നായികയായി വീണ്ടും അനുപമ പരമേശ്വരൻ; ’18 പേജെസ്’ വരുന്നു

‘കാര്‍ത്തികേയ 2′ എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയുടെ നായികയായി അനുപമ പരമേശ്വരൻ എത്തുന്ന ചിത്രമാണ് ’18 പേജെസ്’. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളായി മാറി കഴിഞ്ഞ അനുപമ പരമേശ്വരൻ മലയാളത്തിനേക്കാളും അന്യഭാഷാ ചിത്രങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ്. ’18 പേജെസ്’ എന്ന ചിത്രം സെൻസറിംഗ് കഴിഞ്ഞതിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രം കട്ടുകളൊന്നുമില്ലാതെ യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നവീൻ നൂലി ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ 23നാണ് റിലീസ് ചെയ്യുക.

Top