പ്രണയവുമായി അനുപമ; ‘തള്ളി പോഗാതെ’ ചിത്രത്തിലെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

നുപമ പരമേശ്വരന്‍ നായികയായെത്തുന്ന പുതിയ തമിഴ് ചിത്രമാണ് ‘തള്ളി പോഗാതെ’. ചിത്രത്തിലെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററാണിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍. കണ്ണന്‍ ആണ്. അനുപമ തന്നെയാണ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ചിത്രത്തില്‍ നായകനായെത്തുന്നത് യുവനടന്‍ അഥര്‍വ മുരളിയാണ്. രണ്ട് ജീവിതസാഹചര്യങ്ങളിലുള്ള യുവതിയും യുവാവും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ, ഓഡിയോ റിലീസ് തിയ്യതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.

Top