anupama paramashwaran- telungu movie -shathamanam bhavathi- trailer out

പ്രേമം സിനിമയിലൂടെ ശ്രദ്ധ നേടിയ അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രം ‘ശതമാനം ഭവതി’യുടെ ട്രെയിലര്‍ എത്തി. വിഗ്‌നേശ സതീഷ് സംവിധാനം ചെയ്യുന്ന ശതമാനം ഭവതി ജനുവരി 14നാണ് റിലീസ്. പ്രണയത്തിന് പ്രധാന്യമുള്ള ഒരു കുടുംബ ചിത്രമാണ് ഇത്. തെലുങ്ക് യുവതാരം ഷര്‍വന്ദാണ് നായകന്‍.

മിക്കി ജെ മേയര്‍ ഒരുക്കിയ സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. പ്രകാശ് രാജ്, ജയസുധ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍. പ്രേമത്തിന്റെ തെലുങ്ക് പതിപ്പ് ശ്രദ്ധ നേടിയതോടെ കൂടുതല്‍ അവസരങ്ങള്‍ അനുപമക്ക് ലഭിച്ചു. തമിഴ് ചിത്രം കൊടിയിലും മികച്ചൊരു കഥാപാത്രം അനുപമ ചെയ്തിരുന്നു.

Top