Anupama new teluqu movie

അ…ആ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ വിമര്‍ശകരേയും ആരാധകരേയും കൈയിലെടുത്ത അനുപമ പരമേശ്വരന്‍ എങ്കയും എപ്പോതും ഫെയിം ഷര്‍വാനന്ദിന്റെ നായികയായി വീണ്ടും ടോളിവുഡില്‍.

ദില്‍ രാജു നിര്‍മ്മിക്കുന്ന ചിത്രത്തിന് സതമാനം ഭവതി എന്നാണ് പേരിട്ടിരിക്കുന്നത്. സതീഷ് വെഗസ്‌നയാണ് സംവിധാനം. ഷര്‍വാനന്ദ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ സതമാനം ഭവതിയുടെ ചിത്രീകരണം ആരംഭിക്കും.

ആദ്യം ചിത്രത്തിലെ നായകനായി നിശ്ചയിച്ചിരുന്നത് സായി ധരം തേജയെയായിരുന്നു. പിന്നീട് രാജ് തരുണിനെ പരിഗണിച്ചു. അവസാനം ഷര്‍വാനന്ദിനെ നായകനായി ഉറപ്പിക്കുകയായിരുന്നു.

ചിത്രത്തിലെ നായികാ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയാണ് അനുപമ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. അതേസമയം ഇപ്പോള്‍ പ്രേമം എന്ന ചിത്രത്തില്‍ നാഗചൈതന്യയ്‌ക്കൊപ്പം അഭിനയിക്കുകയാണ് അനുപമ.

മലയാള ചിത്രം പ്രേമത്തിന്റെ തെലുങ്കു പതിപ്പായ ഈ ചിത്രത്തില്‍ അതേ കഥാപാത്രത്തെ തന്നെയാണ് അനുപമ അവതരിപ്പിക്കുന്നത്. കൂടാതെ ധനുഷിനൊപ്പം തമിഴിലും ഒരു ചിത്രം ചെയ്തു വരികയാണ് അനുപമ.

Top