പ്രേമം സിനിമയിലൂടെ ജനമനസ്സുകളില്‍ ഇടംനേടിയ അനുപമ പരമേശ്വരന്‍ സത്യന്‍ അന്തിക്കാടിന്റെ ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്ന സിനിമയില്‍ അഭിനയിക്കുകയാണ്.
ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍. ഇത്രയും നല്ലൊരു അവസരം തന്നതിന് സത്യന്‍ സാറിനൊത്തിരി നന്ദിയെന്ന് അനുപമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.’കാതറിന്‍’ എന്ന കഥാപാത്രമാണ് അനുപമയുടേത്.
ദുല്‍ഖറിന്റെ സഹോദരങ്ങളായി മുത്തുമണിയും വിനു മോഹനും അഭിനയിക്കുന്നു. വിദ്യാസാഗറാണ് സംഗീതം.
‘ഒരു ഇന്ത്യന്‍ പ്രണയകഥ’യ്ക്ക് ശേഷം ഡോ: ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
എസ്.കുമാറാണ് ഛായാഗ്രഹണം. ഫുള്‍മൂണിന്റെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് നിര്‍മ്മാണം. ക്രിസ്മസ് റിലീസാണ് ചിത്രം.