anupama and dulqur new movie

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ നായികയാവുന്നു. അനുപമയെ കൂടാതെ മറ്റൊരു നായിക കൂടിയുണ്ട്. അതാരാണെന്ന് തീരുമാനിച്ചിട്ടില്ല.

പ്രേമം എന്ന സിനിമയ്ക്കു ശേഷം അനുപമ മലയാളത്തില്‍ പുതിയ സിനിമകള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. പൃഥ്വിരാജ് നായകനായ ജെയിംസ് ആന്‍ഡ് ആലീസ് എന്ന സിനിമയില്‍ അനുപമ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ദുബായില്‍ താമസിക്കുകയും പിന്നീട് കേരളത്തില്‍ എത്തുകയും ചെയ്യുന്ന കാതറിന്‍ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുക.

ഒരച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് സത്യന്‍ പറയുന്നത്. മുകേഷാണ് ദുല്‍ഖറിന്റെ അച്ഛന്റെ വേഷത്തില്‍ എത്തുന്നത്.

മുത്തുമണി, വിനു മോഹന്‍, ഇര്‍ഷാദ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

ആഗസ്റ്റ് 25ന് തൃശൂരില്‍ ചിത്രീകരണം തുടങ്ങും. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ രചിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം പകരുന്നത്. ക്രിസ്മസിന് ചിത്രം തീയേറ്ററിലെത്തും.

Top