“ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്ററിന് നൂറില്‍ നൂറ്” ;അനൂപം ഖേറിന്റെ അമ്മ പറയുന്നു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രം ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്ററിന് വിവാദങ്ങള്‍ക്കെല്ലാം ഒടുവില്‍ ഇന്ന് റിലീസ് ചെയ്തു. ചിത്രത്തെ കുറിച്ച് അമ്മ പറഞ്ഞ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അനൂപം ഖേര്‍.

“എനിക്ക് മന്‍മോഹന്‍ സിങിനെ വളരെ ഇഷ്ടമാണ്. അദ്ദേഹം ഒരു മാന്യനാണ്. ദൂരെ നിന്ന് നോക്കുമ്പോള്‍ മാന്യനായി തോന്നുന്ന ഒരാളെ ആളുകള്‍ വിഢ്ഡിയായി കരുതും.എന്നാല്‍ വളരെ ബുദ്ധിയുള്ളവരാണ് അവരെന്ന് കാണുന്നവര്‍ക്ക് അറിയില്ല.

അനൂപം ഖേറിന്റെ അഭിനയം വളരെ നന്നായിട്ടുണ്ടെന്നും അത് അനൂപം ഖേര്‍ തന്നെയെന്ന് വിശ്വസിക്കാനും കഴിയില്ലെന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടത്. അനൂപം ഖേറിന്റെ അഭിനയത്തിന് നൂറില്‍ നൂറ് നല്‍കുന്നുവെന്നും എല്ലാവര്‍ക്കും ചിത്രം ഇഷ്ടമാകുമെന്ന് ഉറപ്പാണ് എന്നും വ്യക്തമാക്കി. അനൂപം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്്റ്റ് ചെയ്തത്.

Top