Anupam Kher is a real life villain: Yogi Adityanath

ഗോരഖ്പൂര്‍: ബോളീവുഡ് താരം അനുപം ഖേര്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വില്ലനാണെന്ന് ബി.ജെ.പി എം.പിയായ യോഗി ആദിത്യനാഥ്. കൊല്‍ക്കത്തയില്‍ വച്ച് ആദിത്യനാഥും സ്വാധി പ്രാചിയും വിഡ്ഡിത്തങ്ങള്‍ പറയുന്നു എന്ന് അനുപം ഖേര്‍ പറഞ്ഞതിന് മറുപടി നല്‍കുകയായിരുന്നു ആദിത്യനാഥ്.

‘എല്ലാവര്‍ക്കും അറിയാം വില്ലന്റെ സ്വഭാവമെന്താണെന്ന്. അനുപം ഖേര്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വില്ലനാണ്. കൊല്‍ക്കത്തയിലെ പരാമര്‍ശത്തേക്കുറിച്ച് ഇതില്‍ കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’. ആദിത്യ നാഥ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് യോഗി ആദിത്യനാഥിനും ബി. ജെ.പി നേതാവ് സ്വാധി പ്രാചിക്കും എതിരെ അനുപം ഖേര്‍ രൂക്ഷമായി പ്രതികരിച്ചത്.

രാജ്യത്ത് വളരുന്ന അസഹിഷ്ണുതയേക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ആദിത്യനാഥും സ്വാധി പ്രാചിയും വിഡ്ഡിത്തങ്ങള്‍ പറയുന്നു എന്നും ഇവരെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കി അഴിക്കുള്ളിലടക്കണമെന്നും അനുപം ഖേര്‍ പറഞ്ഞിരുന്നു. ഇതാണ് ആദിത്യനാഥിനെ ചൊടിപ്പിച്ചത്.

Top