അവള്‍ ജലം ആണ്; പൂള്‍ ചിത്രം പങ്കുവെച്ച് അനുമോള്‍

സ്വിമ്മിങ് പൂള്‍ ഫോട്ടോ ഷൂട്ടില്‍ ബോളിവുഡ് താരങ്ങളായ കത്രീനയും മലൈക അറോറയും തിളങ്ങി നിന്നിരുന്നു. ഇപ്പോഴിത പൂള്‍ ചിത്രം പങ്കുവെച്ച് നടി അനുമോള്‍ രംഗത്തെത്തിയിരിക്കുന്നു. താരം തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

‘അവള്‍ ജലം ആണെ’ന്ന മനോഹരമായ അടിക്കുറിപ്പുമായാണ് ജലാശയത്തിലെ ഫോട്ടോഷൂട്ടുമായി അനുമോള്‍ എത്തുന്നത്. ചുറ്റുമുള്ള പ്രകൃതി ഭംഗി കണ്ടാല്‍ കൃത്രിമ സ്വിമ്മിങ് പൂളിന് പകരം പ്രകൃതിദത്തമായ ഇടം ആണ് അനു തിരഞ്ഞെടുത്തിരിക്കുന്നത്.

മോളിവുഡിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫൂള്‍ താരമാണ് അനുമോള്‍. ശക്താമായ സ്ത്രീകഥപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടാന്‍ താരത്തിനായിരുന്നു. ഇവന്‍ മേഘരൂപന്‍, അകം, വെടിവഴിപാട്, ചായില്യം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അനുമോള്‍. ഉടലാഴം ആണ് ഏറ്റവും പുതിയ ചിത്രം.

Top