സണ്ണി വെയ്‍ൻ ചിത്രം ‘അനുഗ്രഹീതന്‍ ആന്‍റണി’യുടെ ട്രെയ്‍ലര്‍ പുറത്തിറങ്ങി

കൊവിഡ് കാരണം റിലീസ് മാറ്റിവെക്കേണ്ടി വന്ന സണ്ണി വെയ്‍ൻ ചിത്രം ‘അനുഗ്രഹീതന്‍ ആന്‍റണി’യുടെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. ചിത്രത്തിലെ പാട്ടുകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയ വഴി വൈറൽ ആയിരുന്നു. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ’96’ ലൂടെ ശ്രദ്ധേയായ ഗൗരി ജി കിഷന്‍ ആണ് നായിക. ചിത്രത്തില്‍ മണികണ്ഠന്‍, ജാഫര്‍ ഇടുക്കി, സിദ്ദിഖ്, മുത്തുമണി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്സാണ്ടര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.

ജിഷ്‍ണു എസ് രമേശ്, അശ്വിന്‍ പ്രകാശ് എന്നിവരുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി. സംഗീതം അരുണ്‍ മുരളീധരന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്. ലക്ഷ്യ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ എം ഷിജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

 

Top