അനുഗ്രഹീതന്‍ ആന്റണിയുടെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി

ന്ന് നടന്‍ സണ്ണി വെയ്ന്‍ ജന്മദിനം ആഘോഷിക്കുകയാണ്. താരം നായകനാകുന്ന ചിത്രം അനുഗ്രഹീതന്‍ ആന്റണിയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. സണ്ണി വെയ്‌ന് പിറന്നാള്‍ ആശംസകളും പൃഥ്വിരാജ് നേര്‍ന്നിട്ടുണ്ട്.

96 താരം ഗൗരി കിഷനാണ് ചിത്രത്തില്‍ നായിക. സിദ്ധിഖ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി, സുരാജ് വെഞ്ഞാറമൂട്, ബൈജു, മുത്തുമണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നവീന്‍ ടി മണിലാല്‍ തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിന്‍സ് ജോയ് ആണ്.

സെല്‍വകുമാറാണ് സിനിമാറ്റോഗ്രഫര്‍. അര്‍ജുന്‍ ബെന്‍ എഡിറ്റിങ്. അരുണ്‍ മുരളീധരനാണ് സംഗീതം ഒരുക്കുന്നത്. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അരുണ്‍ മുരളീധരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top