വ്യത്യസ്തമായ രീതിയില്‍ മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനുസിത്താര … വീഡിയോ

ലയാളത്തിന്റെ മെഗാ സൂപ്രര്‍ സ്റ്റാര്‍ മമ്മൂട്ടി ഇന്ന് തന്റെ 68-ാം ജന്മദിനം ആഘേഷിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നിട്ടുണ്ട്. താരത്തിന് വ്യത്യസ്തമായ രീതിയിലാണ് നടി അനു സിത്താര പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

കുട്ടിക്കാലം തൊട്ടേ താനൊരു കടുത്ത മമ്മൂട്ടി ആരാധികയാണെന്ന് പല വേദികളില്‍ തുറന്നുപറഞ്ഞിട്ടുള്ള താരമാണ് അനു സിത്താര. വീഡിയോയിലൂടെയാണ് മമ്മൂട്ടിക്ക് അനു ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

Happy birthday dear mammooka ❤️❤️😘😘😘

Posted by Anu Sithara on Friday, September 6, 2019

ചുരിദാറിന്റെ ഷാളില്‍ ‘Happy Birthday മമ്മൂക്ക’ എന്നെഴുതിയതിനൊപ്പം മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ഗെറ്റപ്പുകളും കാണാം. ഈ ഷാള്‍ വീശിയാണ് അനു സിത്താര പ്രിയ താരത്തിന് ജന്മദിനാശംകള്‍ നേര്‍ന്നിരിക്കുന്നത്. മമ്മൂട്ടി ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അതേസമയം പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ആഘോഷങ്ങള്‍ക്കായി ആരാധകര്‍ ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിനു മുന്‍പില്‍ തടിച്ചു കൂടിയിരുന്നു.

Top